Mobile: +971 54 545 9292
Email: discoveryadv@gmail.com
Sunday 10.30 am to 1 pm St.Luke Church Jazeera, RAK
Br. Aby Mathew
Email: abymat@yahoo.com
Mobile: +971 50 487 0350
2014 ഇൽ ആണ് ശാരോൻ പ്രവർത്തനം റാസ് അൽ ഖൈമയിൽ ആരംഭിക്കുന്നത് . റാസ് അൽ ഖൈമയിൽ ആദ്യമായി തുടക്കമിട്ട പെന്തെക്കോസ്ത് സഭയാണ് (റാസ് അൽ ഖൈമ കർമ്മേൽ പെന്തെക്കോസ്റ്റൽ ചർച്ച) ശാരോൻ ഫെല്ലോഷിപ്പ് ചർച്ചുമായി യോജിക്കാൻ തീരുമാനം എടുത്തത് . UAE റീജിയൻ രൂപീകൃതമായ നാൾമുതൽ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ നിരന്തരമായ പ്രാർത്ഥനയായിരുന്നു U A E ൽ ഉള്ള എല്ലാ എമിറേറ്റുകളിലും സഭാ കൂടിവരവുകൾ ഉണ്ടാകണം എന്നുള്ളത് .തൽഫലമായി 2012 ൽ പാസ്റ്റർ ഗിൽബെർട് ജോർജിന്റെ നേതൃത്വത്തിൽ റാസ് അൽ ഖൈമയിൽ ശാരോൻ സഭയുടെ ഒരു ഔട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഇതേ വർഷം തന്നെ കർമ്മേൽ സഭക്കും ഒരു മുഖ്യധാര സഭയോട് ചേരുവാനുള്ള ആലോചന ദൈവം നൽകുകയുണ്ടായി. റാസ് അൽ ഖൈമയിൽ സഭ കൂടിവരവ് ഇല്ലാത്ത ഒരു മുഖ്യ ധാരാ സഭയോട് ചേരുവാനുള്ള താല്പര്യം മൂലം ശാരോൻ പ്രസ്ഥാനവുമായി ബന്ധപെടുകയൂം , ഔട്ട് സ്റ്റേഷൻ പ്രവർത്തനത്തെ പറ്റി വിവരം ലഭിക്കുകയും ചെയ്തു . തുടർന്ന് 2012 ഇൽ പാസ്റ്റർ മോഹൻ തോമസ് ശുശ്രുഷിക്കുന്ന കാലയളവിൽ അന്നത്തെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച പ്രസിഡന്റ് ആയിരുന്ന റവ, ടി. ജി. കോശി, UAE റീജിയൻ അസ്സോസിയേറ്റ് കോഓർഡിനേറ്റർ പാസ്റ്റർ ജോൺസൻ ബേബി, സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ്, CEM കോഓർഡിനേറ്റർ പാസ്റ്റർ ടൈറ്റസ് ജോൺസൻ എന്നിവർ ഈ സഭയുടെ ഒരു ഭവന കൂട്ടായ്മയിൽ പങ്കെടുക്കുകയും ഒരു മുഖ്യധാര സഭയോട് ചേരുന്നതിനെ ആവശ്യകത സഭയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ശക്തമായ ആത്‌മീക അടിസ്ഥാനമുള്ള ഒരു സഭയുമായി യോജിച്ചു് നില്കേണ്ടതിന്റെ ആവശ്യകത സഭക്ക് ബോധ്യമായതിനെ തുടർന്ന് സഭ ദൈവഹിതത്തിനായി പ്രാർത്ഥിക്കുകയും ശാരോൻ ഫെല്ലോഷിപ്പ് ചർച്ചുമായി യോജിക്കുവാൻ തീരുമാനം എടുക്കുകയും ചെയ്തു. 2014 ഇൽ ഔദ്യോഗികമായി കർമ്മേൽ പെന്തെക്കോതൽ ചർച്ച ശാരോൻ ഫെല്ലോഷിപ്പ് UAE റീജിയനിൽ അംഗമായി റാസ് അൽ ഖൈമ ശാരോൻ ഫെല്ലോഷിപ്പ് എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി . 2014 ഒക്ടോബർ തുടങ്ങി ഇന്ന് വരെയും പാസ്റ്റർ ഗിൽബെർട് ജോർജിന്റെ ശക്‌തമായ ആത്മീക നേതൃത്വത്തിൽ ദൈവ കൃപയിൽ ആശ്രയിച്ചു സഭ മുന്നോട്ടു പോകുന്നു. റാസ് അൽ ഖൈമ ജസീറ St.ലുക്ക് ചർച്ചിൽ ഞായറാഴ്ച രാവിലെ 10.30 മുതൽ 1.00 വരെയാണ് സഭായോഗം. ഞായറാഴ്ച രാവിലെ 9.00 മുതൽ 10.15 വരെയാണ് സൺഡേ സ്കൂൾ. ഇവിടെയുള്ള വിവിധ സഭകളിലെ കുഞ്ഞുങ്ങൾ ഉൾപ്പടെ ഏകദേശം 25 ഓളം കുഞ്ഞുങ്ങൾ സൺഡേ സ്കൂളിൽ കടന്നു വരുന്നു. CEM എല്ലാ മാസവും, ചൊവ്വാഴ്ചകളിൽ ഭവന പ്രാർത്ഥന, വെള്ളിയാഴ്ചകളിൽ മധ്യസ്ഥ പ്രാർത്ഥന, മാസം തോറും 3 ദിവസം ഉപവാസ പ്രാർത്ഥന എന്നിവയും നടത്തപ്പെടുന്നു
© Sharon UAE Region. All Rights Reserved.
Designed by Sharon Media Team (UAE)